Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾ വീണ്ടും തടസ്സപ്പെട്ടു

December 05, 2023

News_Qatar_Malayalam

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾ വീണ്ടും തടസ്സപ്പെട്ടു. ഗസ മുനമ്പിൽ ഇസ്രായേൽ ഇന്റർനെറ്റ്, ഫോൺ ലൈനുകൾ വിച്ഛേദിച്ചതായി ടെലികോം സ്ഥാപനമായ പാൽടെൽ പറഞ്ഞു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നതായി ഗസയിലെ മൊബൈല്‍ സര്‍വീസ് കമ്പനിയും വ്യക്തമാക്കി. 

ഒക്ടോബർ 7 ന് ഇസ്രായേൽ-ഫലസ്‌തീൻ യുദ്ധം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾ തടസ്സപ്പെടുന്നത്. വാർത്താവിനിമയ ബന്ധം നിലച്ചതോടെ ഗസയിൽ നിന്നുള്ള ആശയവിനിമയം പൂർണമായും തകർന്നു. 

അതേസമയം, വെടിനിർത്തലിന് ശേഷം ആക്രമണം തുടരുന്ന ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ഇതോടെ, ഗസയിൽ കൊല്ലപ്പെട്ടവർ 15,899 ആയി. ഗസയിലെ 2.3 ദശലക്ഷം നിവാസികളിൽ 75 ശതമാനത്തിലധികം പേരും പലായനം ചെയ്യപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News