Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്;  ലുസൈലില്‍ ഇന്ത്യന്‍ പവലിയന്‍ തുറന്നു

January 11, 2024

news_malayalam_event_updates_in_qatar

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നാളെ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഭാഗമായി ലുസൈലില്‍ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററാണ്(ഐസിസി) ലുസൈല്‍ ബൊളിവാര്‍ഡില്‍ ഒരു മാസത്തേക്ക് പവലിയന്‍ സ്ഥാപിച്ചത്.  വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ പുരാവസ്തുക്കളും താജ്മഹലിന്റെ രൂപ സാദൃശ്യമുള്ള മാതൃകളുമാണ് പവലിയനില്‍ ശ്രദ്ധേയം. 

കഴിഞ്ഞദിവസം (ജനുവരി 10), വൈകിട്ട് 4 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ ചെണ്ടമേളം ഉള്‍പ്പെടെയുള്ള നിരവധി പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങള്‍ അരങ്ങേറി. ഐസിസിയിലെ സുബ്രഹ്‌മണ്യ ഹെബ്ബഗെലുവും ഗാര്‍ഗി വൈദ്യയുമാണ് പവലിയന്റെ സംഘാടകര്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News