Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീം ദോഹയിൽ എത്തി, വിമാനത്താവളത്തിൽ ആരാധകരുടെ വരവേൽപ് (വീഡിയോ)

December 31, 2023

news_malayalam_sports_news_updates

December 31, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: 2023 എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ബ്ലൂ ടൈഗേഴ്സ് ഖത്തറിലെത്തി. ഇന്നലെ (ശനി) രാത്രിയാണ് ടീം ദോഹയിലെത്തിയത്. 

 

ഇന്നലെ രാ​ത്രി​ ഏ​ഴു മ​ണി​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ​ നി​ന്നും ദോ​ഹ​യി​ലെ​ത്തി​യ ടീ​മി​നെ ​കാ​ത്ത് മ​ണി​ക്കൂറുകൾ മു​മ്പു ​ത​ന്നെ ആ​രാ​ധ​ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ടൂ​ർ​ണ​മെ​ന്റ് പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​മാ​ല​യണി​യി​ച്ചാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് ടീമിനെ വ​ര​വേ​റ്റ​ത്. കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പുറത്തേക്ക് ക​ളി​ക്കാ​രു​മെ​ത്തി​യ​തോ​ടെ പേ​രു വി​ളി​ച്ച് അ​ഭി​വാ​ദ്യം നേ​ർ​ന്നു​കൊ​ണ്ടാ​യി​രു​ന്നു മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ വ​ര​വേ​ൽ​പ്. ഖത്തർ ഇന്ത്യൻ എംബസി അധികൃതരും കമ്യുണിറ്റി നേതാക്കളും ടീമിനെ സ്വീ​കരിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്നു.

ദേ​ശീ​യ​പ​താ​ക വീ​ശി​യും, ഇ​ന്ത്യാ... ഇ​ന്ത്യാ... എന്ന ആർപ്പുവിളികളോടെയുമാണ് ആരാധകർ ടീമിനെ സ്വീകരിച്ചത്. ഗോ​ൾ​കീ​പ്പ​ർ ഗു​ർ​പ്രീ​ത് സ​ന്ധു​വും മ​ൻ​വീ​ർ സി​ങ്ങും ബാ​രി​ക്കേ​ഡി​നി​പ്പു​റം ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ർ​ക്കു​നേ​രെ കൈ​ക​ൾ വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ബ​സി​ലേ​ക്ക് നീ​ങ്ങി​യ​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​യ ​സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും രാ​ഹു​ൽ കെ.​പി​യും കൈ​വീ​ശി ക​ട​ന്നു​പോ​യി. പി​ന്നാ​ലെ​യാ​ണ്, കാ​ത്തി​രു​ന്ന ക്യാപ്റ്റൻ സു​നി​ൽ ഛേത്രി​യു​ടെ വ​ര​വ്. ആ​ൾ​ക്കൂ​ട്ട​ത്തി​നു മു​ന്നി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ഛേത്രി ​കൈ​കൂ​പ്പി വ​ണ​ങ്ങി​ക്കൊ​ണ്ട് ആ​രാ​ധ​ക ആ​വേ​ശ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ബ​സി​ൽ ക​യ​റി, ടീം  ഹോ​ട്ട​ലി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു​വ​രെ ആ​ര​വ​ങ്ങ​ളു​മാ​യി ആരാധകർ വിമാനത്താവളത്തിൽ നിന്നു.

അതേസമയം, മത്സരത്തിൽ പങ്കെടുക്കുന്ന 26 അംഗ ടീമിനെയും ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മുഖ്യ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുള്ളത്.

അംരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കെയ്ത്ത് എന്നീ 3 പേരാണ് ഗോൾകീപ്പർമാർ. ആകാശ് മിശ്ര, ലാൽചുങ്ങ്നുങ്ക, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കൊട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ് എന്നിവരാണ് ഡിഫെൻഡേർസായി മത്സരത്തിനിറങ്ങുന്നത്. അനിരുദ്ധ് താപ്പ, ബ്രാൻഡോൺ ഫെർണാണ്ടസ്, ദീപക് തങ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൻ കോളാക്കോ, നയോരേം മഹേഷ് സിംഗ്, അബ്ദുൽ സമദ്, സുരേഷ് സിംഗ് വാങ്‌ജം, ഉദാന്ത സിംഗ് എന്നിവരാണ് മധ്യ നിരയിൽ കളിക്കുക. ഇഷാൻ പണ്ഡിറ്റ, ലല്ലിയാൻസുആലാ ചഹാങ്ത്തെ, മൻവീർ സിംഗ്, രാഹുൽ കന്നോളി പ്രവീൺ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), വിക്രം പ്രതാപ് സിംഗ് എന്നിവർ ഫോർവേഡിൽ കളിക്കും.  

ജനുവരി 12ന് രാത്രി 7.30ന് ഫിഫ ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരം. ജനുവരി 13ന് അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. ജനുവരി 18ന് അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ജനുവരി 23ന് അൽ-ബെയ്ത് സ്റ്റേഡിയത്തിൽ സിറിയയുമായാണ് മൂന്നാമത്തെ പോരാട്ടം.

അതേസമയം, ഇന്ത്യയും ഖത്തറും ഫൈനലിൽ ഒരുമിച്ച് മത്സരിക്കും എന്ന പ്രതീക്ഷയും ഇന്ത്യൻ ആരാധകർക്കുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News