Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ‘ഐസിസി ബുധനാഴ്ച ഫിയസ്റ്റ’ സംഘടിപ്പിച്ചു

February 25, 2024

news_malayalam_indian_embassy_of_qatar_updates

February 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ എംബസിക്കു കീഴിലെ  ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രതിവാര സാംസ്കാരിക പരിപാടിയായ' ബുധനാഴ്ച ഫിയസ്റ്റ’ സംഘടിപ്പിച്ചു. ഐസിസിയുടെ അനുബന്ധ സംഘടനയായ നോർത്ത് ഇന്ത്യൻ അസോസിയേഷനുമായി ചേർന്നാണ് 'വിരാസാത്' നൃത്ത സംഗീത പരിപാടി ഒരുക്കിയത്.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാൽ  മുഖ്യാതിഥിയായിരുന്നു. കലാസ്നേഹികളായ  ഇന്ത്യൻ പ്രവാസികളിൽ നിന്ന് വലിയ പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചതെന്ന് സംഘാടകർ അവകാശപ്പെട്ടു.

ഐസിസി എക്സ്റ്റേണൽ ആക്ടിവിറ്റി ഹെഡ് ഗാർഗി വൈദ്യ അതിഥികളെ സ്വാഗതം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ നന്ദി പറഞ്ഞു. ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ, മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ബന്ധപ്പെട്ട സംഘടനാ ഭാരവാഹികൾ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News