Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി ഖത്തർ അമീർ, ഇന്ത്യയ്ക്ക് അഭിവൃദ്ധി നേർന്ന് ഗൾഫ് ഭരണാധികാരികൾ 

August 15, 2023

August 15, 2023

ഖദീജ അബ്രാർ/ ദോഹ 
ദോഹ :ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് അദ്ദേഹം ആശംസാ സന്ദേശം അയച്ചത്. ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും രാഷ്ട്രപതിയെ സ്വാതന്ത്ര്യദിനാശംസ അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസാ സന്ദേശം അയച്ചു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതക്കും ആശംസകൾ നേർന്നു. കൂടുതൽ സുഭിക്ഷതയും സമാധാനവും കൈവരിക്കാൻ ഇന്ത്യക്ക് സാധ്യമാകട്ടെയെന്ന് ബഹ്‌റൈൻ ആശംസാ സന്ദേശത്തിൽ അറിയിച്ചു.

ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും​ രാ​ഷ്​​ട്ര​പ​തിയെ ആ​ശം​സ​ക​ള​റി​യി​ച്ചു. രാ​ഷ്ട്ര​പ​തി​ക്ക്​ ആ​യു​രാ​രോ​ഗ്യ സൗസൗ​ഖ്യ​വും, ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക്​ പു​രോ​ഗ​തി​യും സ​ന്തോ​ഷ​വും അദ്ദേഹം ആശംസിച്ചു.

ദുബായിൽ നിന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇന്ത്യയ്ക്ക് അഭിനന്ദന സന്ദേശം അയച്ചത്. ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലൂടെ സമൃദ്ധിയുടെയും വളർച്ചയുടെയും ഭാവി കെട്ടിപ്പടുക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News