Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജിദ്ദയിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സിന്റെ ഭർത്താവ് മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

September 19, 2023

Malayalam_Qatar_News

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

അടൂര്‍ :ജിദ്ദയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സിന്റെ ഭർത്താവ്  മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു.അടൂർ ഏനാത്ത് ആണ് ദാരുണമായ സംഭവമുണ്ടായത്. തട്ടാരുപടികൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി. അലക്‌സ് (ലിറ്റിന്‍ 45) ആണ് ഏഴ് വയസുകാരനായ മകൻ മൂത്തമകന്‍ മെല്‍വിനെ   കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. 

കുട്ടിയെ വിഷം കൊടുത്തോ കഴുത്തില്‍ കയര്‍ മുറുക്കിയോ ആകാം കൊലപ്പെടുത്തിയതെന്ന് കരുതുന്നു.തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മാത്യുവിന്റെ ഭാര്യ ജിദ്ദ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ്  ജോലി ചെയ്യുന്നത്. രണ്ടു മക്കളും മാത്യൂവും മാത്രമായിരുന്നു വീട്ടില്‍ താമസം. മാത്യുവിന്റെ സഹോദരി തായിഫ് എം.ഒ.എച്ച് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നുണ്ട്.

മെല്‍വിന്‍ സുഖമില്ലാത്ത കുട്ടിയാണെന്ന് പറയുന്നു. ഇളയ മകന്‍ ആല്‍വിന്‍ (5) ചൊവ്വാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേല്‍നടപടി സ്വീകരിച്ചു. മദ്യലഹരിയിലാകാം കൊല നടത്തിയതെന്ന് കരുതുന്നു.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News