Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേലിന് വീണ്ടും തിരിച്ചടി: ദേശീയ ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി

January 13, 2024

news_malayalam_sports_news_updates

January 13, 2024

ന്യൂസ്‌റൂം ഡെസ്ക്

തെൽ അവീവ്: ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി. ഇന്റർനാഷ്ണൽ ഐസ് ഹോക്കി ഫെഡറേഷന്റേതാണ് (ഐ.ഐ.എച്ച്.എഫ്) തീരുമാനം. ഇത് സംബന്ധിച്ച തീരുമാനം ഐ.ഐ.എച്ച്.എഫ് ഇസ്രായേൽ ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ജനുവരി 22 ന് 2024 ​ഐ.ഐ.എച്ച്.എഫ് ഐസ് ഹോക്കി അണ്ടർ 20 വേൾഡ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കെയാണ് വിലക്കേർപ്പെടുത്തിയത്.

‘സുരക്ഷയും ആശങ്കകളും കാരണം ഇസ്രായേലിനെ എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കുകയാണ്. ​മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും സംരക്ഷിക്കുക എന്നത് ഐ.ഐ.എച്ച്.എഫിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ ഇസ്രായേൽ ദേശീയ ടീമിനെ മത്സരങ്ങളിൽ നിന്ന് വിലക്കുകയാണ്,' - ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. 

അതേസമയം, ഇസ്രായേലിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ചാമ്പ്യൻഷിപ്പ് ഫലസ്തീനെതിരെ യുദ്ധം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ബൾഗേറിയയിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബഹിഷ്‌കരണ കാമ്പയിനിന്റെ ഭാഗമായി മറ്റ് ചില കായിക മത്സരങ്ങളിൽ നിന്നും ഇസ്രായേൽ കായികതാരങ്ങൾക്കും ടീമുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News