Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പാരീസ് 2024 ഒളിമ്പിക്‌സിൽ ഫ്രഞ്ച് കായിക താരങ്ങൾക്ക് ഹിജാബ് നിരോധിച്ചു

September 27, 2023

Malayalam_Gulf_News

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

പാരീസ്: 2024ലെ പാരീസ് ഒളിമ്പിക്‌സിൽ ഫ്രഞ്ച് അത്‌ലറ്റുകളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കാനൊരുങ്ങി ഫ്രാൻസ്. ഫ്രാൻസ് സ്പോർട്സ് മന്ത്രി അമേലി ഔഡിയ-കാസ്റ്ററ ഫ്രഞ്ച് ടിവിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം  പറഞ്ഞത്. ഫ്രാൻ‌സിൽ ഹിജാബ് നിരോധിച്ചതിന്റെ ഭാഗമായാണ്  തീരുമാനമെന്നും കായിക  മന്ത്രി വ്യക്തമാക്കി.  

അതേസമയം, രാജ്യം ഇസ്ലാമോഫോബിയയുടെ പിടിയിലാണെന്നാണ്  വിമർശകർ ആരോപിക്കുന്നത്. മതേതരത്വത്തിന്റെ ഫ്രഞ്ച് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് തീരുമാനമെന്ന് ഹിജാബ് നിരോധനത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നു.

2024 ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക് ഗെയിംസ് നടക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News