Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ എന്‍ട്രി പ്ലാറ്റ്‌ഫോമായി ഹയ്യ കാര്‍ഡ് പ്രവര്‍ത്തിക്കും

November 22, 2023

Qatar_Malayalam_News

November 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ എന്‍ട്രി പ്ലാറ്റ്‌ഫോമായി ഹയ്യ കാര്‍ഡ് ഉപയോഗിക്കാമെന്ന് ഹയ്യ സിഇഒ സയിദ് അലി അല്‍ കുവാരി പറഞ്ഞു. അല്‍ റയ്യാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഹയ്യ പ്ലാറ്റ്‌ഫോമില്‍ അപേക്ഷിച്ച് ഉചിതമായി വിസ തെരഞ്ഞെടുക്കണം. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023, ലോക അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് ദോഹ 2024 എന്നിവയ്ക്കുള്ള എന്‍ട്രികളും ഹയ്യയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ച ടൂറിസ്റ്റ് വിസകള്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് ഉപയോഗിക്കാമെന്നും സയിദ് അലി അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം ആദ്യം ഹയ്യ പ്ലാറ്റ്‌ഫോമിലെ സേവനങ്ങള്‍ ഖത്തര്‍ ടൂറിസം നവീകരിച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാ വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള ഏക പോര്‍ട്ടലായി ഹയ്യ പ്ലാറ്റ്‌ഫോമിനെ പ്രഖ്യാപിച്ചിരുന്നു. എ 1, എ 2, എ 3 വിഭാഗങ്ങളിലാണ് പ്ലാറ്റ്‌ഫോം വഴി വിസ അനുവദിക്കുന്നത്.  

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ രഹിത പ്രവേശനത്തിന് യോഗ്യതയില്ലാത്ത എല്ലാ രാജ്യക്കാരുമാണ് എ1 വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. എ 2ല്‍ ജിസിസി താമസക്കാരാണ് ഉള്ളത്. യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റെസിഡന്‍സിയോ ഉള്ള അന്താരാഷ്ട്ര സന്ദര്‍ശകരാണ് എ3യില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ ഖത്തറില്‍ നടക്കുന്ന മിക്ക പരിപാടികളും ഹയ്യ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News