Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫലസ്തീന്‍ അനുകൂല പോസ്റ്റ്: അൻവർ എല്‍ ഗാസിയുമായുള്ള കരാര്‍ ജര്‍മന്‍ ക്ലബ്ബ് അവസാനിപ്പിച്ചു

November 04, 2023

Qatar_News_Malayalam

November 04, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ഫലസ്തീന്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ജര്‍മന്‍ ക്ലബ്ബ് മെയിന്‍സ് 05 അന്‍വര്‍ എല്‍ ഗാസിയുടെ കരാര്‍ റദ്ദാക്കി. സമൂഹിക മാധ്യമങ്ങളിലെ താരത്തിന്റെ പോസ്റ്റുകളും കമന്റുകളും കാരണം ഗാസിയുടെ കരാര്‍ അവസാനിപ്പിച്ചതായി ക്ലബ്ബ് കഴിഞ്ഞദിവസം പ്രസ്താവനയില്‍ പറഞ്ഞു. 

pic.twitter.com/forMWVMbSA

— Anwar El Ghazi (@elghazi1995) November 3, 2023

 

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെക്കുറിച്ച് ഡിലീറ്റ് ചെയ്ത ചെയ്ത ഒരു പോസ്റ്റിന്റെ പേരില്‍ ക്ലബ്ബ് സസ്‌പെന്‍ഡ് ചെയ്തിരുന്ന എല്‍ ഗാസിയെ പരിശീലനത്തിലേക്ക് മടങ്ങിവരാന്‍ അനുവദിച്ചിരുന്നു. 

അതേസമയം ' ഒറ്റയ്ക്കാണെങ്കിലും ശരിക്കുവേണ്ടി നില്‍ക്കുക' എന്ന് കരാര്‍ അറസാനിപ്പിച്ചതിന് ശേഷം എല്‍ ഗാസി സാമൂഹിക മാധ്യമങ്ങളില്‍ (എക്‌സ്) കുറിച്ചു.'ഗസയിലെ നിരപരാധികള്‍ക്കും ദുര്‍ബലര്‍ക്കും മേല്‍ അഴിച്ചുവിടുന്ന നരകവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ ഉപജീവനം നഷ്ടപ്പെടുന്നത് ഒന്നുമല്ല'- എന്നും എല്‍ ഗാസി പോസ്റ്റില്‍ വ്യക്തമാക്കി. 

സെപ്തംബറില്‍ ഫ്രീ ഏജന്റായി ജര്‍മന്‍ ക്ലബ്ബില്‍ ചേര്‍ന്ന 28 കാരനായ എല്‍ ഗാസി പകരക്കാരനായി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News