Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു

April 25, 2024

news_malayalam_160_unrwa_premises_destroyed_in_gaza

April 25, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഗസ: ഗസയിലെ പ്രധാനപ്പെട്ട മാനുഷിക- സാമൂഹിക പ്രവര്‍ത്തന ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയുടെ (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി) 160 ഓളം കെട്ടിടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഗസയില്‍ ഇതുവരെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 180 ജീവനക്കാരും യുഎന്‍ സംരക്ഷണത്തിലുള്ള നാനൂറോളം പേരും കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 

വടക്കന്‍ ഗസയില്‍ മാലിന്യങ്ങള്‍ ഗണ്യമായി കുമിഞ്ഞുകൂടുന്നതിനാല്‍ രോഗങ്ങള്‍ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഫിലിപ്പ് ലസാരിനി പങ്കുവെച്ചു. ജൂണ്‍ വരെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആവശ്യമായ ഫണ്ട് ഏജന്‍സിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി രാജ്യങ്ങള്‍ ഏജന്‍സിക്ക് നല്‍കുന്ന പിന്തുണയില്‍ പിന്മാറിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആറ് ദശലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന യുഎന്‍ ഏജന്‍സിയാണ് യുഎന്‍ആര്‍ഡബ്ല്യുഎ. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News