Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ

April 25, 2024

news_malayalam_israel_hamas_attack_updates

April 25, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ഇസ്താൻബുൾ: തുർക്കിയും ഇസ്രായേലും തമ്മിലുള്ള വ്യാപാരബന്ധം അവസാനിച്ചെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഗസയിലെ സാഹചര്യം സമാനതകളില്ലാത്ത അനീതിയാണെന്നും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വന്തം ജനതയുടേതുൾപ്പെടെ മുഴുവൻ പ്രദേശത്തിൻ്റെയും സുരക്ഷയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജർമ്മൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയിലാണ് തുർക്കി പ്രസിഡന്റിന്റെ പരാമർശം. 

ഗസയിൽ ഇസ്രായേൽ ചെയ്ത കുറ്റകൃത്യങ്ങൾ കാണാതെ പോകരുതെന്നും, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മേഖലയുടെ സ്ഥിരതയ്ക്ക് മേലുള്ള ഗസ സംഘർഷത്തിൻ്റെ അപകടത്തിൻ്റെ ഉദാഹരണമാണെന്നും എർദോഗൻ ചൂണ്ടിക്കാട്ടി.

പാശ്ചാത്യ രാജ്യങ്ങളിലെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ എർദോഗാൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനൊപ്പം നിൽക്കുമ്പോൾ ഗസ നശിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഫയിൽ ആക്രമണത്തിന്​ ഒരുങ്ങിയെന്നും ഇനി നെതന്യാഹുവി​ന്റെ അനുമതി മാത്രം മതിയെന്നും ഇസ്രായേൽ സേന അറിയിച്ചു. ആയിരക്കണക്കിന്​ സൈനികരെയാണ്​ റഫക്ക്​ നേരെയുള്ള കരയാക്രമണത്തിന്​ ഇസ്രായേൽ സജ്​ജമാക്കി നിർത്തിയിരിക്കുന്നത്​. 12​ ലക്ഷത്തോളം പേരാണ് റഫയിലുള്ളത്. ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്നും സൈന്യം വ്യക്​തമാക്കി. റഫ ആക്രമണത്തിന്​ അനുമതി നൽകിയെന്ന വാർത്ത അമേരിക്ക തള്ളി. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പെൻറഗൺ അറിയിച്ചു. ഈജിപത്​ ഉൾപ്പെടെ മേഖലയുടെ സുരക്ഷക്ക്​ വൻഭീഷണിയാകും റഫ ആക്രമണമെന്ന്​ ഫലസ്​തീൻ സംഘടനകളും മുന്നറിയിപ്പ് നൽകി. ഇസ്രായേലിനുള്ള പുതിയ സൈനിക സഹായം അടുത്ത മണിക്കൂറുകളിൽ തന്നെ കപ്പൽ മാർഗം അയക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബെഡൻ അറിയിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News