Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
പ്രവാസികൾക്കിടയിലെ ഹൃദയാഘാതം,ഐസിബിഎഫ് സംഘടിപ്പിച്ച പ്രാഥമിക ചികിത്സാ പരിശീലന പരിപാടി ശ്രദ്ധേയമായി 

March 04, 2024

news_malayalam_event_updates_in_qatar

March 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) ദോഹയിൽ  സംഘടിപ്പിച്ച സി.പി.ആർ, പ്രഥമ ശുശ്രൂഷാ ക്യാമ്പ് സമൂഹത്തിന്റെ  വ്യത്യസ്ത തുറകളിൽപ്പെട്ടവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

താമസസ്ഥലങ്ങളിലോ മറ്റോ ആർക്കെങ്കിലും ഹൃദയാഘാതം പോലുള്ള അത്യാഹിത ഘട്ടം  നേരിടേണ്ടി വന്നാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ പ്രായോഗികമായി കാണിച്ച് കൊണ്ടുള്ള ക്യാമ്പ് പങ്കെടുത്തവർക്ക് ഏറെ ഉപകാരപ്രദമായി.ഇത്തരം സന്ദർഭങ്ങളിൽ, പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ നടപടിക്രമങ്ങളെ കുറിച്ച് പ്രായോഗിക പരിശീലനത്തിലൂടെ അറിവ് നൽകാൻ ലക്ഷ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ.സി.ബി.എഫിന്റെ ഒരു വർഷം നീണ്ടുനില്ക്കുന്ന, 40-ാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ഐ.സി. ബി.എഫ് കാഞ്ചാണി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ അധ്യക്ഷനായിരുന്നു.ഗൾഫ് നാടുകളിൽ വർധിച്ചു വരുന്ന ഹൃദയാഘാതത്തെക്കുറിച്ചും, പ്രവാസികൾ അവരുടെ ആരോഗ്യ പരിപാലനത്തിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു.

ഹൃദയാഘാതം പോലുള്ള സന്ദർങ്ങളിൽ പകച്ചു നില്കാതെ എത്രയും പെട്ടെന്ന് എമർജൻസി ആംബുലൻസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും, ഇത്തരം ഘട്ടങ്ങളിൽ ആദ്യ നിമിഷങ്ങൾ വളരെ നിർണായകമാണെന്നും ക്യാമ്പിന് നേതൃത്വം നൽകിയ ഹമദ് ഇന്റർനാഷണൽ ട്രെയിനിംഗ് സെന്റർ പരിശീലകൻ അബ്ദുൽ ലത്തീഫ് ചേരാപ്പയ് പറഞ്ഞു .

അടുത്തയിടെയായി,യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,
നിർണായക സി.പി.ആർ ടെക്നിക്കുകളെക്കുറിച്ചും, ആവശ്യമായ പ്രഥമശുശ്രൂഷകളെക്കുറിച്ചും പ്രവാസികളെ പരമാവധി ബോധവത്കരിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് ഐ.സി.ബി.എഫ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നത്.

ഐ.സി.ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇനിയും ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.ഐ.സി. ബി.എഫ് സെക്രട്ടറിയും, പരിപാടിയുടെ കോർഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു .

ഹമദ് മെഡിക്കൽ സെൻ്ററിലെ സിദ്ധീഖ് അജീസ് ഖാൻ, സൗമ്യ ബോബി, സതീഷ് മുനിരത്‌നം എന്നിവരുൾപ്പെട്ട ടീമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. 
ഐ.സി. ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി, ട്രഷറർ കുൽദീപ് കൗർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കർ ഗൗഡ്, ഉപദേശക സമിതിഅംഗം ടി. രാമശെൽവം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News