Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജപ്പാന്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് മരണം

January 02, 2024

news_malayalam_fire_accident_in_japan_reported

January 02, 2024

ന്യൂസ്‌റൂം ബ്യുറോ

ടോക്കിയോ: ടോക്കിയോ വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ടോക്കിയോ ഹനേഡ വിമാനത്താവളത്തിലാണ് തീപിടുത്തമുണ്ടായത്. റണ്‍വേയില്‍ ഇറങ്ങിയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് SE എ 350 എന്ന വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ സുരക്ഷിതമെന്നും റിപ്പോര്‍ട്ടുണ്ട്. 

ജപ്പാനില്‍ കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തില്‍ സഹായമെത്തിക്കുന്നതിനായി പോയ വിമാനമാണ് കൂട്ടിയിടിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. അതേസമയം തീപിടിച്ച ജപ്പാന്‍ എയര്‍ലൈന്‍സിലുണ്ടായിരുന്ന 367 യാത്രക്കാരെയും എമര്‍ജന്‍സി എക്സിറ്റിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ജപ്പാന്‍ എയര്‍ലൈന്‍സ് അറിയിച്ചു. തീപിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനം പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News