Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സംവിധായകൻ ജയൻ വർക്കല അന്തരിച്ചു 

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: സിനിമാ സംവിധായകനും ടെലിവിഷൻ ഷോകളുടെ ക്രിയേറ്റീവ്‌ ഡയറക്ടറുമായ വർക്കല വി ജയകുമാർ (61) അന്തരിച്ചു. വർക്കല ഗവ. താലൂക്ക്‌ ആശുപത്രിക്കുസമീപം വിജയവിലാസത്തിലായിരുന്നു താമസം.

1996-ൽ പുറത്തിറങ്ങിയ 'വാനരസേന' എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു അദ്ദേഹം. സീരിയലുകളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു, ചന്ത, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ 18ഓളം സിനിമകളുടെ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

നിങ്ങൾക്കും ആകാം കോടീശ്വരൻ, അടി മോനേ ബസർ തുടങ്ങിയ റിയാലിറ്റിഷോകളുടെ ക്രിയേറ്റീവ്‌ ഡയറക്ടറുയിരുന്നു. സഹോദരങ്ങൾ: സുമതിയമ്മ, സരസ്വതിയമ്മ (റിട്ട. ട്രഷറി), തുളസീഭായി (റിട്ട. ബ്ലോക്ക്‌ ഓഫീസർ), വിജയൻ, ജയകുമാരി. സംസ്‌കാരം തിങ്കളാഴ്ച്ച.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News