Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അൽ ജസീറ റിപ്പോർട്ടറുടെ കുടുംബത്തിന് ഗസ വിട്ടുപോകാൻ ഇസ്രയേലിന്റെ ഫോൺ കോൾ ഭീഷണി

October 31, 2023

October 31, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലുള്ള അൽ ജസീറ മാധ്യമ പ്രവർത്തകയുടെ കുടുംബത്തിന് ഇസ്രായേൽ സൈന്യത്തിന്റെ ഭീഷണി ഫോൺ കോൾ ലഭിച്ചതായി റിപ്പോർട്ട്. അൽ ജസീറ മാധ്യമ പ്രവർത്തക യുമ്‌ന എൽ സെയ്ദിന്റെ ഭർത്താവിനാണ് കഴിഞ്ഞ ദിവസം ഭീഷണി കോൾ ലഭിച്ചത്. ഇസ്രായേൽ ബോംബാക്രമണം ശക്തമാക്കുന്നതിനാൽ ഉടൻ ഗസയിലെ വീട് വിട്ട് പാലായനം ചെയ്യണമെന്നായിരുന്നു ഭീഷണി. അൽ ജസീറ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഒരു സ്വകാര്യ നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്ന് യുംന പറഞ്ഞു. "വിളിച്ചയാൾ എന്റെ ഭർത്താവിനെ മുഴുവൻ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്തു. 'ഇത് ഇസ്രായേലി സൈന്യമാണ്, നിങ്ങൾ തെക്കോട്ട് ഒഴിഞ്ഞു മാറണം, കാരണം വരും മണിക്കൂറുകളിൽ നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് ആക്രമണമുണ്ടാകും. അവിടെ അപകടകരമാണ്', എന്നാണ് ഇസ്രായേൽ സൈന്യം എന്ന് അവകാശപ്പെടുന്നവർ ഫോൺ കോളിൽ പറഞ്ഞത്. കൂടാതെ, പൊട്ടിത്തെറിക്കുന്ന ശബ്ദവും ഫോൺ കോളിനിടയിൽ കേൾക്കാമായിരുന്നു എന്നും യുംന പറഞ്ഞു. നിലവിൽ താൻ താമസിക്കുന്ന കെട്ടിടത്തിൽ നൂറോളം പേർ അടങ്ങുന്ന ഏഴ് കുടുംബങ്ങളുണ്ടെന്നും, എന്നാൽ തനിക്ക് മാത്രമാണ് കോൾ വന്നതെന്നും യുംന കൂട്ടിച്ചേർത്തു. 

ഗസയിൽ നിന്നുള്ള ലൈവ് റിപ്പോർട്ടിങ്ങിനിടെ യുമ്‌ന എൽ സെയ്ദിന്റെ തൊട്ടുപിന്നിലുള്ള കെട്ടിടത്തിലുണ്ടായ ബോംബ് ആക്രമണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ലൈവിൽ അൽ ജസീറ ന്യൂസ്‌റൂമിൽ നിന്നുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുടങ്ങുമ്പോഴായിരുന്നു പെട്ടെന്നുള്ള ബോംബാക്രമണം നടന്നത്.

അതേസമയം, ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം ഗസയില്‍ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 31 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News