Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തറില്‍ കാറിന് നേരെ 'നീരാളി ആക്രമണം',വ്യാജ വീഡിയോ പ്രചരിക്കുന്നു

October 05, 2023

gulf_Malayalam_News

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കെട്ടിടത്തിനടിയിലെ  കാർ പാർക്കിങ്ങിൽ കാറിന് മുകളിലേക്ക് ഇഴഞ്ഞുകയറി ആക്രമണം നടത്തുന്ന നീരാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.  പാര്‍ക്കിംഗ് ഏരിയയിലുള്ള വെള്ള എസ്‌യുവി കാറിന് മുകളിലേക്ക് കയറിയ നീരാളി കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് പൊട്ടിക്കുകയും കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.നീരാളി കയറുമ്പോള്‍ വാഹനം അപായ ഹോണ്‍ മുഴക്കുന്നതും വീഡിയോയിലുണ്ട്.നിരവധി പേരാണ് ആശങ്കയോടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

pic.twitter.com/sB7UzvC3Z7

— NEWSROOM QATAR (@newsroom_qatar) October 5, 2023

 

വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന തലക്കെട്ടോടെ മനീഷ് കുമാര്‍ എന്ന വ്യക്തിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വ്യാജ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിലുള്ള കാറിന്റെ നമ്പര്‍ പ്ലേറ്റിലും ഖത്തര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ക്ക് വിപരീതമായി ഖത്തര്‍ എന്ന് എഴുതിയതിന് ശേഷം @ghost3dee എന്നാണ് നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

 

അതേസമയം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച ആനിമേഷൻ വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സ്‌പെഷ്യലിസ്റ്റായ അലക്‌സ് എന്ന യുവാവ് തന്റെ ഗ്രാഫിക്സ് മികവ് തെളിയിക്കാൻ വേണ്ടി നിർമ്മിച്ചതാണെന്ന് ഫാക്‌ട് ചെക്കിങ്ങിൽ തെളിഞ്ഞു.ഇയാളുടെ ghost3dee എന്ന ഇന്റസ്റ്റഗ്രാം പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്ത്ട്ടുണ്ട്. ഒന്നര മാസത്തോളം സമയമെടുത്താണ് തന്റെ സാങ്കേതിക വിദ്യയിലെ പരിജ്ഞാനം തെളിയിക്കുന്ന ഈ വീഡിയോ പൂര്‍ത്തിയാക്കിയതെന്നും വീഡിയോ നിര്‍മിച്ച അലക്‌സ് ഇന്റസ്റ്റഗ്രാമില്‍ ഒരു കമന്റില്‍ വ്യക്തമാക്കുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News