Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മകനെ കൊലപ്പെടുത്തിയ ശേഷം മുൻ പ്രവാസി യുവാവ് ജീവനൊടുക്കി

October 15, 2023

news_malayalam_death_news_in_kerala

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ആലപ്പുഴ: സൗദിയില്‍ നഴ്‌സായ യുവതിയുടെ നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ആലപ്പുഴ മാന്നാറിലാണ് സംഭവം. കുട്ടംപേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാര്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയുമാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. 

കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും മിഥുന്റെ മൃതദേഹം നിലത്തുമായിട്ടായിരുന്നു കണ്ടത്. മിഥുന്റെ ഭാര്യ ഒന്നര വര്‍ഷമായി സൗദിയില്‍ നഴ്‌സാണ്. പത്ത് വര്‍ഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന മിഥുന്‍ അഞ്ച് വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News