Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചൈനീസ് മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

October 28, 2023

news_malayalam_death_news_in _world

October 28, 2023

ന്യൂസ്‌റൂം ബ്യുറോ

ബെയ്‍ജിംഗ്: ചൈനീസ് മുന്‍പ്രധാനമന്ത്രി ലി കെചിയാങ്(68) അന്തരിച്ചു.വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. കഴിഞ്ഞ വർഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവായിരുന്നു അദ്ദേഹം.

വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ലി കെചിയാങ് മരണത്തിന് കീഴടങ്ങിയെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാതിരുന്നിട്ടും പാര്‍ട്ടി അണികളുടെ പിന്തുണയോടെയാണ് ലി ഉയര്‍ന്നുവന്നത്. ഒരു സമയത്ത് പ്രസിഡന്‍റിന്‍റെ സ്ഥാനത്തേക്കു വരെ ലിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. മികച്ച സാമ്പത്തിക വിദഗ്ധനായ ലിക്ക് തുടക്കത്തിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥയുടെ കടിഞ്ഞാണ്‍ നൽകിയിരുന്നു. എന്നാല്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് ഷി ജിൻ‌പിംഗില്‍ അധികാരം പൂര്‍ണമായും കേന്ദ്രീകരിച്ചതോടെ അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു.

അവസാന ടേമില്‍ പ്രസിഡന്‍റിന്‍റെ വിശ്വസ്തരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്ത ഒരേയൊരു ഉന്നത ഉദ്യോഗസ്ഥനായി ലി മാറിയിരുന്നു. ലിയുടെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. നമ്മുടെ വീടിന്‍റെ നെടുംതൂണ്‍ നഷ്ടപ്പെട്ടുവെന്നാണ് ആളുകള്‍ കുറിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News