Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം ബോബി ചാൾട്ടൺ അന്തരിച്ചു

October 22, 2023

news_malayalam_sports_news_updates

October 22, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ലണ്ടന്‍- ഇംഗ്ലണ്ട് ലോകകപ്പ് ജേതാവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവുമായ ബോബി ചാൾട്ടൺ (86) അന്തരിച്ചു. 40 വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും ടോപ്‌സ്‌കോററായിരുന്നു മിഡ്ഫീല്‍ഡറായ ബോബി ചാൾട്ടൺ. 

1966ൽ ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് ടീമിലെ പ്രധാന അംഗമായിരുന്നു ചാൾട്ടൺ. 1965-73 കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 758 മത്സരങ്ങള്‍ കളിച്ചു. 1958 ലെ മ്യൂണിക് വിമാനദുരന്തത്തില്‍ രക്ഷപ്പെട്ട അപൂര്‍വം യുനൈറ്റഡ് കളിക്കാരിലൊരാളാണ് ചാൾട്ടൺ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം മൂന്നു ലീഗ് കിരീടവും ഒരു എഫ്.എ കപ്പും നേടി. ഇംഗ്ലണ്ടിന് വേണ്ടി 106 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 

2020ൽ ചാൾട്ടന് ഡിമെൻഷ്യ ബാധിച്ചു. രോഗം പിടിപെട്ടതോടെ അദ്ദേഹം ഓൾഡ് ട്രാഫോർഡിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നതും നിർത്തി. ഫുട്‌ബോളിൽ ചാൾട്ടന്റെ സ്വാധീനം ദീർഘകാലം നിലനിന്നിരുന്നതായിന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

 

'ഫുട്ബോൾ ഇതിഹാസമായ ബോബി ചാൾട്ടന്റെ നഷ്ടത്തിൽ ഞങ്ങൾ വിലപിക്കുന്നു, അദ്ദേഹത്തിന്റെ സ്വാധീനം തലമുറകളോളം നീണ്ടുനിന്നിരുന്നു," ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എക്‌സിലൂടെ (ട്വിറ്റർ) പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News