Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
എച്ച്.എം.സിയില്‍ അത്യാഹിത വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു.

February 04, 2024

news_malayalam_hmc_updates

February 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എച്ച്.എം.സിയില്‍ അത്യാഹിത വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ അത്യാഹിത വിഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യമന്ത്രാലയം, എച്ച്എംസി, പബ്ലിക് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷൻ, സിദ്ര മെഡിസിന്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവ സംയുക്തമായി ആരംഭിച്ച ക്യാമ്പയ്‌ന്റെ ഭാഗമായാണ് നിര്‍ദേശം.

‘വേർ ഫോർ യുവർ കെയർ?’ എന്നാണ് ക്യാമ്പയിനിന് പേരിട്ടിരിക്കുന്നത്. എച്ച്എംസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏഴ് അത്യാഹിത വിഭാഗങ്ങളും അഞ്ച് പീഡിയാട്രിക് എമർജൻസി സെൻ്ററുകളും ഗുരുതരമായ മെഡിക്കൽ കേസുകൾക്ക് അടിയന്തര പരിചരണം നൽകുന്നുണ്ട്.

“ഏറ്റവും ഗുരുതരമായി പരിക്കേറ്റവർക്കും അല്ലെങ്കിൽ ഗുരുതര രോഗികളായവർക്കും ഉടനടി വൈദ്യസഹായം നൽകുക എന്നതാണ് എച്ച്എംസിയിലെ അത്യാഹിത വിഭാഗങ്ങളുടെ ലക്ഷ്യം. എല്ലാ അത്യാഹിത കേസുകളും ചികിത്സിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഏറ്റവും ഗുരുതരമായ അവസ്ഥകളുള്ളവരുടെ ആവശ്യങ്ങൾക്ക് ഞങ്ങൾ മുൻഗണന നൽകും. ശരിയായ വൈദ്യസഹായം രോഗികൾക്ക് നൽകുന്നുവെന്ന് ഉറപ്പാക്കും," എച്ച്എംസിയിലെ എമർജൻസി മെഡിസിൻ ചെയർമാൻ ഡോ. അഫ്താബ് മുഹമ്മദ് ഉമർ പറഞ്ഞു.

നെഞ്ചുവേദന, ശ്വാസംമുട്ടൽ, പക്ഷാഘാതം, ശ്വാസതടസ്സം, ഹൃദയാഘാതം അല്ലെങ്കിൽ അബോധാവസ്ഥ തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങൾക്ക് ഉടൻ തന്നെ 999 എന്ന നമ്പറിൽ ആംബുലൻസിനായി വിളിക്കാം. സാരമായ മുറിവ്, ഒടിഞ്ഞ എല്ലുകൾ, വയറുവേദന, അലർജി, തീ പൊള്ളൽ തുടങ്ങിയ ജീവന് ഭീഷണിയല്ലാത്ത അടിയന്തിര സാഹചര്യങ്ങളിൽ അടുത്തുള്ള അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരാം.

ഉളുക്ക്, പനി, കണ്ണ്/മൂക്ക്/തൊണ്ടയിലെ പ്രശ്നങ്ങൾ, നേരിയ ശ്വാസ തടസ്സം അല്ലെങ്കിൽ ചെറിയ പൊള്ളൽ തുടങ്ങിയ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് PHCC (പ്രൈമറി ഹെൽത്ത് കോർപറേഷൻ സെന്റർ) അല്ലെങ്കിൽ QRCയിലെ അടിയന്തിര പരിചരണ കേന്ദ്രങ്ങൾ സന്ദർശിക്കാം. 

മാനസികാരോഗ്യ സഹായത്തിനായി ശനി മുതൽ വ്യാഴം വരെ, രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ 16000 എന്ന നമ്പറിൽ വിളിക്കണം. കാത്തിരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ പിന്തുണയ്‌ക്കായി പൊതുജനങ്ങൾക്ക് ഏതെങ്കിലും അത്യാഹിത വിഭാഗം സന്ദർശിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News