Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
ഈദുൽ ഫിത്വർ: കത്താറയിൽ 4 ദിവസത്തെ പരിപാടികൾ 

April 09, 2024

news_malayalam_event_updates_in_qatar

April 09, 2024

ഖദീജ അബ്രാർ 

ദോഹ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് കത്താറയിൽ നാളെ (ബുധനാഴ്ച) മുതൽ നാല് ദിവസങ്ങളിലായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെയാണ് പരിപാടി. കത്താറ കോർണിഷിൽ വൈകുന്നേരം 6 മണി മുതൽ 6.30 വരെയും, രാത്രി 8 മണി മുതൽ 8.30 വരെയും കുട്ടികൾക്കായി കത്താറ സമ്മാനങ്ങൾ നൽകും. രാത്രി 9 മണി മുതൽ 9.10 വരെ ഫയർവർക്‌സുണ്ടാകും. 

മൊറോക്കോ, ഫലസ്തീൻ, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള സാംസ്കാരിക ഗ്രൂപ്പുകളുടെ പ്രകടനങ്ങളും, വൈകിട്ട് 3 മണി മുതൽ രാത്രി 9 മണി വരെ ഖത്തറി നാടോടി പ്രകടനവും കത്താറ കോർണിഷിൽ നടക്കും. രാത്രി 7.30 മുതൽ 8 മണി വരെയും, 9.30 മുതൽ 10 മണി വരെയും അൽ ഹിക്മ സ്‌ക്വയറിൽ (ദ ഡാൻസിങ് ഫൗണ്ടൻ) ഹമീദ് അൽ നൈമയുടെ സംഗീത പരിപാടികളും ഉണ്ടായിരിക്കും. മൈലാഞ്ചി സ്റ്റാളുകൾ, കാലിഗ്രാഫി, കരകൗശല പ്രദർശനങ്ങൾ, അൽ ഗന്നാസ് ഖത്തരി സൊസൈറ്റിയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ, പ്രാദേശിക പാചകരീതികളുടെ പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. 

വൈകുന്നേരം 6 മണി മുതൽ 7 മണി വരെ "പീപ്പിൾ ഓഫ് ദി സീ" നാടകം, 7.30 മുതൽ 8 മണി വരെ കുട്ടികളുടെ ഓർക്കസ്ട്ര, രാത്രി 8.30 മുതൽ 9 മണി വരെ "ലാൻഡ് ഓഫ് ലൈഫ്" നാടകം എന്നിങ്ങനെ കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള നാടക പ്രകടനങ്ങളും പരിപാടിയുടെ സവിശേഷതയാണ്. സൈനിക പരേഡും ഉണ്ടാരിക്കും.

പൂക്കൾ, പേപ്പർ ഡോ, ഒറിഗാമി പുഷ്പം, ആശംസാ കാർഡുകൾ, ഈദ് കുക്കി ഡെക്കറേഷൻ, ഫ്ലവർ റീത്ത്, പെയിൻ്റിംഗ്, കളറിംഗ്, പോസ്റ്റ്കാർഡ് ഡിസൈൻ, സ്റ്റാമ്പ് സ്റ്റിക്കിംഗ്, സ്റ്റാമ്പ് കളറിംഗ്, ബലൂൺ ഷേപ്പിംഗ് എന്നിവ ഉൾപ്പെടെ നിരവധി ആർട്ട് ആൻ്റ് ക്രാഫ്റ്റ് വർക്ക് ഷോപ്പുകളും കത്താറ കോർണിഷിൽ കുട്ടികൾക്കായി സംഘടിപ്പിക്കും.

ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News