Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചൈനയിൽ ഭൂകമ്പം; 7.2 തീവ്രത, ദില്ലിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

January 23, 2024

news_malayalam_earthquake_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്പം. തെക്കൻ ഷിൻജിയാങ് മേഖലയിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. 80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 11:39നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. 

ദില്ലിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. അതേസമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്.


Latest Related News