Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇറാനിലെ ഇരട്ട സ്ഫോടനം : തിരിച്ചടിക്കുള്ള സമയം സൈന്യം തീരുമാനിക്കുമെന്ന് ഇറാൻ 

January 06, 2024

news_malayalam_bomb_blast_in_iran

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

തെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സ്ഫോടനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കെർമാനിൽ നടത്തിയ ദുഃഖാചരണ ചടങ്ങിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയത്.

‘’ഇറാന്റെ കരുത്ത് എന്താണെന്ന് ശത്രു അറിയും. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യം തീരുമാനിക്കും’’ -ഇറാൻ പ്രസിഡന്റ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ ജനങ്ങൾ ‘പ്രതികാരം ചെയ്യൂ’ എന്ന് ആർത്തുവിളിക്കുന്ന ദൃശ്യങ്ങളും ദേശീയ ടെലിവിഷനിൽ കാണിച്ചിരുന്നു. കൂടാതെ, ചടങ്ങിൽ ജനങ്ങൾ ‘അമേരിക്കക്കും ഇസ്രായേലിനും മരണം’ എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

അതേസമയം, ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി അഹ്മദ് വാഹിദി ദേശീയ ടെലിവിഷനോട് പറഞ്ഞു. അഞ്ചു നഗരങ്ങളിൽ നിന്നാണ് സ്ഫോടനത്തിന് സഹായം നൽകിയവരെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഉപ ആഭ്യന്തര മന്ത്രി മാജിദ് മിർ അഹ്മദി പറഞ്ഞു. സ്ഫോടനത്തിൽ 89 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News