Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അഭിനയ മോഹികളെ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിളിക്കുന്നു, 'ഐ വിഷ്ഡ് ഫോർ സോളിറ്റ്യൂഡ്' ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാൻ അവസരം 

October 09, 2023

Qatar_News_Malayalam

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലുള്ളവർക്ക് ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡി.എഫ്‌.ഐ) അഭിനേതാക്കൾക്കായി കാസ്റ്റിംഗ് കോൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 30-ന് ഡി.എഫ്‌.ഐ പ്രൊഡക്ഷൻ വില്ലയിലാണ് ഓഡിഷൻ നടക്കുക. ഹമദ് അൽ ഫഹ്യാനി സംവിധാനം ചെയ്യുന്ന 'ഐ വിഷ്ഡ് ഫോർ സോളിറ്റ്യൂഡ്' എന്ന ഖത്തറി ഷോർട്ട് ഫിലിമിന്റെ ഭാഗമാകാനാണ് അവസരം.

45 നും 50 നും ഇടയിൽ പ്രായമുള്ള അറബി സംസാരിക്കുന്ന വനിതാ ഡോക്ടർ (എല്ലാ രാജ്യക്കാർക്കും അവസരം), 20നും 25നും ഇടയിൽ പ്രായമുള്ള ഖത്തറി അല്ലെങ്കിൽ ഖത്തറി ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തി (പുരുഷന്മാർ), കൂടാതെ 45 നും 50 നും ഇടയിൽ പ്രായ പരിധിയിലുള്ള,ഖത്തരി പ്രാദേശിക അറബ് ഭാഷ സംസാരിക്കുന്ന  മുതിർന്ന സ്ത്രീയെയുമാണ് ആവശ്യം.

താൽപ്പര്യമുള്ളവർക്ക് ഡി.എഫ്‌.ഐയുടെ ഇൻസ്റ്റഗ്രാം ബയോയിലെ ലിങ്ക് വഴിയോ, ഡി.എഫ്‌.ഐയുടെ ഇമെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. ഇമെയിൽ: Casting@Dohafilminstitute.com.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News