Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു: 71പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു 

September 27, 2023

Gulf_Malayalam_News

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

കോട്ടയം: കേരളത്തിൽ 71പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ 185 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്നത്. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത്. ഇന്നലെ (ചൊവ്വാഴ്ച്ച) 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ, സംസ്ഥാനത്ത് 13 പേര്‍ക്ക് എലിപ്പനിയുമുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍, ഹോസ്റ്റലുകള്‍ സെപ്റ്റംബർ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News