Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു ; ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദേശം

December 20, 2023

news_malayalam_covid_updates

December 20, 2023

ന്യൂസ്‌റൂം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ ഉപവകഭേദമായ ജെ എന്‍ വണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ജാഗ്രത കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മുന്‍കരുതന്‍ നടപടികളില്‍ വീഴ്ച പാടില്ല. നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. മൂന്ന് മാസത്തിലൊരിക്കല്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

അതേസമയം കേരളത്തിന്റെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കൂടുതല്‍ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. കഴിഞ്ഞദിവസം 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2041 ആയി ഉയര്‍ന്നു. ഇന്നലെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ ജെ എന്‍ വണ്‍ വകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 18 കേസുകളാണ് കണ്ടെത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News