Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ 600-ലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന കമ്യുണിറ്റി സ്പോർട്സ് മീറ്റ് വെള്ളിയാഴ്ച 

February 21, 2024

news_malayalam_local_association_news_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ സംഘടിപ്പിക്കുന്ന  കമ്മ്യൂണിറ്റി സ്പോര്‍ട്സ്  മീറ്റ് 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച നടക്കും. രാവിലെ 7 മണി മുതല്‍ ദുഹൈലിലെ യൂണിവേഴ്സിറ്റി ഓഫ്‌ ദോഹ സയൻസ്‌ ആന്റ്‌ ടെക്നോളജി ഗ്രൗണ്ടിലാണ് കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് 600 ലധികം കായിക താരങ്ങൾ പങ്കെടുക്കുന്ന സ്പോർട്സ് മീറ്റ് നടക്കുക. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡിൽ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. ഖത്തറിലെ കായിക സാംസ്കാരിക രംഗത്തെ സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, വിവിധ അപ്പക്സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 

100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായാണ്‌ മത്സരം. കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച്  ദിവ കാസറഗോഡ്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്കേര്‍സ്, കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ്, എന്നീ കരുത്തരായ ടീമുകളാണ് കമ്മ്യൂണിറ്റി സ്പോർട്സിൽ മാറ്റുരക്കുക.

മുസ്തഫ മൊഗ്രാൽ  (ദിവ കാസറഗോഡ്), അസ്നഫ് (കണ്ണൂര്‍ സ്ക്വാഡ്), അനസ് (വയനാട് വാരിയേഴ്സ്), ഷമ്മാസ് (കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്), മുഹമ്മദ് മഹറൂഫ് (മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്), മുഹമ്മദ് നവാസ് (ഫീനിക്സ് പാലക്കാട്), കണ്ണന്‍ സാന്റോസ് (തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്), റോഷന്‍ (കൊച്ചിന്‍ ടസ്കേര്‍സ്), സ്റ്റീസണ്‍ കെ മാത്യു (കോട്ടയം ബ്ലാസ്റ്റേര്‍സ്), അഫ്സല്‍ യൂസഫ് (ആലപ്പി ഫൈറ്റേര്‍സ്), അനുജ റോബിന്‍ (ചാമ്പ്യന്‍സ് പത്തനംതിട്ട), അരുണ്‍ ലാല്‍ (കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്), സജി ശ്രീകുമാര്‍ (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് വിവിധ ജില്ലാ ടീമുകളെ നയിക്കുക.

ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ട്രോഫിയും നല്‍കും. മീറ്റിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വിവിധ ജില്ലകളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ടീം പരേഡ് നടക്കും. ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, നൃത്തങ്ങള്‍ തുടങ്ങിയ തനത് കലാരൂപങ്ങള്‍ പരേഡില്‍ അണിനിരക്കും. മത്സരം വീക്ഷിക്കാനെത്തുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഫണ്‍ ഗെയിംസും ഒരുക്കും. 

പ്രവാസികളുടെ കായികക്ഷമത വധിപ്പിക്കുക, ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുക, പഠന കാലത്തും മറ്റും കായികമായ അഭിരുചിയുള്ളവര്‍ക്ക് കൂടൂതല്‍ അവസരങ്ങള്‍ നല്‍കി ഈ രംഗത്ത്  മുന്നേറാന്‍ സഹായിക്കുക തുടങ്ങിയവ ലക്ഷ്യം വച്ച് എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ മുന്‍ വര്‍ഷങ്ങളിലും സംഘടിപ്പിച്ച് വരുന്ന കായികമേളയുടെ തുടര്‍ച്ചയാണിത്. ഖത്തറിലെ പ്രമുഖ സ്പയർ പാർട്സ് വിതരണക്കാരായ ഓട്ടോ ഫാസ്റ്റ് ട്രാക്കാണ് പരിപാടിയുടെ പ്രയോജകർ 

 ഡോ: താജ് ആലുവ (എക്സ്പാറ്റ് സ്പോർറ്റീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് 2024 സംഘാടകസമിതി ചെയർമാൻ) ,ഷിയാസ്‌ കൊട്ടാരം ( എം.ഡി ഓട്ടോ ഫാസ്റ്റ്‌ ട്രാക്ക്‌),അമീൻ അബ്ദുറഹ്മാൻ (കൊക്കൂൺ, കൊമേഴ്സ്യൽ മാനേജർ),അഹമ്മദ് ഷാഫി (സംഘാടകസമിതി ജനറൽ കൺവീനർ),ഷരീഫ്‌ ചിറക്കൽ (ഫിനാൻസ്‌ കോഡിനേറ്റർ),റബീഅ് സമാൻ (മീഡിയ സെക്രട്ടറി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News