Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

November 27, 2023

Malayalam_Qatar_News

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

കൊല്ലം : കൊല്ലം ജില്ലയില്‍ ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരനൊപ്പം ട്യൂഷന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓയൂര്‍ സ്വദേശിയായ റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നതായി കൂടെയുണ്ടായിരുന്ന സഹോദരന്‍ പറഞ്ഞു. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. വഴിയില്‍ കാറുമായി എത്തിയ സംഘം ഒരു പേപ്പര്‍ കാണിച്ച് അമ്മയ്ക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും പിന്നാലെ സഹോദരിയെ കാറിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. രക്ഷിക്കാന്‍ ശ്രമിക്കവെ സഹോദരന് നിലത്തുവീണ് പരിക്കേല്‍ക്കുകയും ചെയ്തു. 

കൊല്ലം പൂയപ്പള്ളി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സമീപ സ്ഥലങ്ങളിലെ സിസിടിവികള്‍ ശേഖരിച്ചാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം നല്‍കിയിട്ടുണ്ടെന്ന് കൊല്ലം റൂറല്‍ എസ് പി വ്യക്തമാക്കി. കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും നമ്പര്‍ വ്യക്തമല്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News