Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറില്‍ റസിഡന്‍സി, വിസിറ്റ് വിസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പുതുക്കി

December 03, 2023

 Qatar_Malayalam_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ റസിഡന്‍സി, വിസിറ്റ് വിസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു. താമസത്തിനും സന്ദര്‍ശനത്തിനുമായി രാജ്യത്ത് എത്തുന്ന കുടുംബാംഗങ്ങളുടെ പ്രവേശ പ്രക്രിയകളിലാണ് ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങളും പരിഷ്‌കരണങ്ങളും പ്രഖ്യാപിച്ചത്. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് നടപടി. 

പുതിയ നടപടിക്രമം അനുസരിച്ച്, കുടുംബ വിസകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കുറഞ്ഞത് 10000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. ടെക്നിക്കല്‍ വിഭാഗത്തിലോ അല്ലാത്തതോ ആയ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഫാമിലി റസിഡന്‍സിക്കായി 10000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. 6000 റിയാല്‍ ശമ്പളവും ജോലി ചെയ്യുന്ന കമ്പനിയുടെ കീഴില്‍ കുടുംബ താമസ സൗകര്യവുമുള്ളവര്‍ക്കും കുടുംബ റസിഡന്‍സി അനുവദിക്കും. ഇത് തൊഴില്‍ കരാറില്‍ രേഖപ്പെടുത്തണം. 

സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഫാമിലി റെസിഡന്‍സിയില്‍ കുട്ടികള്‍ക്ക് 25 വയസ്സ് കവിയാന്‍ പാടില്ല. പെണ്‍കുട്ടികള്‍ അവിവാഹിതരായിരിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നിര്‍ബന്ധിത വിദ്യാഭ്യാസ പ്രായപരിധിയില്‍ വരുന്ന ആറ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ രാജ്യത്തെ ലൈസന്‍സുള്ള സ്‌കൂളുകളില്‍ എന്റോള്‍ ചെയ്യണം. രാജ്യത്തിന് പുറത്തുള്ള സ്‌കൂളികളിലാണ് പ്രവേശനം നേടിയതെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്ലാറ്റ്ഫോം വഴി പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം. റസിഡന്‍സി പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോഴും പുതുക്കുമ്പോഴും ഇത് നിര്‍ബന്ധമാണ്. 

വിസിറ്റ് വിസയുടെ നടപടിക്രമങ്ങളില്‍ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് 5000 ഖത്തര്‍ റിയാല്‍ ശമ്പളമുണ്ടായിരിക്കണം.  താമസസ്ഥലത്തിന് അധികൃതരുടെ അംഗീകാരം വേണം. സന്ദര്‍ശകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും അടുത്ത ബന്ധുവായിരിക്കണം. രാജ്യത്ത് താമസിക്കുന്ന കാലയലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
പുതിയ നിര്‍ദേശങ്ങളെല്ലാം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലൂടെ  കുടുംബ, സന്ദര്‍ശക വിസകള്‍ക്കായി അപേക്ഷിക്കണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News