Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പീഡനപരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീം പിടിയില്‍

October 05, 2023

news_malayalam_celebrity_news_updates

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീം പിടിയില്‍. ദുബായില്‍ നിന്ന് ചെന്നൈയില്‍ എത്തിയ ഷിയാസിനെ ഇന്ന് പുലര്‍ച്ചെയാണ് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ ഷിയാസ് പീഡിപ്പിച്ചെന്നാണ് എറണാകുളത്ത് ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയുടെ പരാതി. കാസര്‍ഗോഡ് പടന്ന സ്വദേശിയായ യുവതി കഴിഞ്ഞ മാസമാണ് ചന്തേര പോലീസില്‍ ഷിയാസിനെതിരെ പരാതി നല്‍കിയത്. എറണാകുളത്തെ ലോഡ്ജില്‍ വെച്ചും മൂന്നാറിലെ റിസോട്ടില്‍ എത്തിച്ചും താരം പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ദുബായിലായിരുന്ന ഷിയാസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ന് ചെന്നൈയില്‍ എത്തുന്ന ചന്തേര സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഷിയാസിനെ കസ്റ്റഡിയിലെടുക്കും. കേരളത്തില്‍ എത്തിച്ച ശേഷം അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കാനാണ് സാധ്യത. അതേസമയം ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News