Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോഴിക്കോട് സ്റ്റാർബക്സിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ച ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

January 07, 2024

news_malayalam_arrest_updates_in_kerala

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ഫലസ്തീൻ അനുകൂല പോസ്റ്ററൊട്ടിച്ചതിന് കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ പോസ്റ്ററൊട്ടിച്ചതിന് ഫാറൂഖ് കോളജിലെ ഫ്രട്ടേണിറ്റി പ്രവർത്തകരായ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. 

ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളജ് യൂണിറ്റ് പ്രസിഡന്റ് വസീം മൻസൂർ, സെക്രട്ടറി ഫാത്തിമ മെഹറിൻ, സഹഭാരവാഹികളായ ഹാതിം യാസിർ, അമീന ഫിറോസ്, നദ്‌വ റഹ്മാൻ, റഫ മറിയം എന്നിവർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. സ്റ്റാർ ബക്‌സിനുള്ളിൽ പോസ്റ്റർ ഒട്ടിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാർത്ഥികളുടെ ഉദ്ദേശ്യം. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പോലീസ് കേസെടുത്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കോളജ് ഫ്രട്ടേണിറ്റി പ്രസിഡന്റും സെക്രട്ടറിയും ഇപ്പോഴും പോലീസ് പിടിയിലാണെന്നും അവരെ പുറത്തുവിട്ടിട്ടില്ലെന്നും പ്രവർത്തകർ അറിയിച്ചു. 

പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങളെ ചോരയിൽ മുക്കി കൊല്ലുന്ന ഇസ്രായേലിന്റെ കൂട്ട മനുഷ്യക്കുരുതിക്കെതിരേ ജനങ്ങളെ ബോധവത്കരിക്കുന്നതിനെ പോലീസ് എന്തിനാണിത്ര ഭയക്കുന്നതെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി വേട്ടയാടുകയാണെന്നും ഫ്രട്ടേണിറ്റി പ്രവർത്തകർ കുറ്റപ്പെടുത്തി.

അതേസമയം, ഇസ്രയേൽ ബന്ധമുള്ള കമ്പനികൾക്കെതിരെ രാജ്യാന്തര തലത്തിൽ നടക്കുന്ന ബോയ്കോട്ട് ഡിവെസ്റ്റ്മെന്റ് സാങ്ഷൻ (ബി.ഡി.എസ്) പ്രസ്ഥാനത്തിന്റെ ഭാഗമായി സ്റ്റാർബക്സും ബഹിഷ്കരണം നേരിടുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News