Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
പുതിയ അധ്യയന വർഷത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി 'നടുമുറ്റം ബുക്സ്വാപ്'

April 01, 2024

news_malayalam_local_association_news_updates

April 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ:ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക്  സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻ നിർത്തി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വാപ് 2024 സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന ബുക്സ്സ്വപിൽ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്.

നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പദ്ധതി ഉദ്ഘാടനം ചെയ്തു.സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങൾ കൈമാറുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ വിദ്യാഭ്യാസ സംസ്കാരമാണ് ഉയർന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടുമുറ്റം പ്രസിഡൻ്റ് സന നസീം,മുൻ പ്രസിഡൻ്റ് സജ്ന സാക്കി തുടങ്ങിയവർ സംസാരിച്ചു.

തുടർച്ചയായ അഞ്ച് ദിവസങ്ങളിലായിട്ടാണ് ബുക്സ്വാപ് നടന്നത്. നടുമുറ്റത്തിൻ്റെ നേതൃത്വത്തിൽ  വിവിധ സ്കൂളുകൾക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കൾ നേരിട്ട് തന്നെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയും വിവിധ ഏരിയ കോഡിനേറ്റർമാർ വഴി പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

നടുമുറ്റം പ്രസിഡൻ്റ് സന നസീം,ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം,വൈസ് പ്രസിഡൻ്റുമാരായ ലത കൃഷ്ണ,നജ്ല നജീബ്,റുബീന മുഹമ്മദ് കുഞ്ഞി,ട്രഷറർ റഹീന സമദ്,സെക്രട്ടറി സിജി പുഷ്കിൻ,കൺവീനർമാരാ സുമയ്യ തഹ്സീൻ,ഹുദ എസ് കെ ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജ്ന സാക്കി, മുബഷിറ ഇസ്ഹാഖ്,അജീന അസീം,സനിയ്യ കെ സി,ജോളി തോമസ്,ഫരീദ,നിത്യ സുബീഷ്,രമ്യ കൃഷ്ണ,വാഹിദ നസീർ, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News