Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ആരാധക ശല്യം, പരാതി നൽകിയിട്ടും ഖത്തർ എയർവെയ്‌സ് നടപടിയെടുത്തില്ലെന്ന് ബോളിവുഡ് താരവും എം.പിയുമായ  ഹേമമാലിനി 

September 07, 2023

News_Qatar_Malayalam

September 07, 2023

ഖദീജ അബ്രാർ 

ദോഹ: പ്രശസ്ത ബോളിവുഡ് നടിയും മഥുര (ഉത്തർപ്രദേശ്) എംപിയുമായ ഹേമമാലിനിയോട് ഖത്തർ എയർവേയ്‌സിലെ വിമാന യാത്രക്കാർ മോശമായി പെരുമാറിയതായി റിപ്പോർട്ട്. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ മുംബൈയിൽ നിന്ന് ഖത്തർ വഴി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. 

ഇന്നലെ (ബുധനാഴ്ച) പുലർച്ചെ രണ്ട് മണിയോടെ ഖത്തർ എയർവേയ്‌സ് വിമാന യാത്രക്കിടെ, താരം ഉറങ്ങുമ്പോൾ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ ആരാധകർ ശ്രമിച്ചതായാണ് ആരോപണം.വിമാന ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിട്ടും തന്റെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്നും തുടർന്ന് പരാതി നൽകിയിട്ടും ഖത്തർ എയർവേയ്‌സ് അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും താരം കുറ്റപ്പെടുത്തി.ഒരു ഓട്ടോമേറ്റഡ് സന്ദേശം മാത്രമാണ് ഖത്തർ എയർവെയ്സിൽ നിന്ന് താരത്തിന് മറുപടിയായി ലഭിച്ചത്. അശ്രദ്ധ കാട്ടിയ ക്രൂ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും താരം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൂസ്റ്റണിലെ ഇന്ത്യ ഹൗസിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഹേമമാലിനി ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്ലാസിൽ ഖത്തർ വഴി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. 
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News