Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്

October 18, 2023

news_malayalam_parliament_news

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

കാൻബറ - മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകളാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് പുറത്തിറക്കിയത്. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടന പരിപാടി പാർല്ലമന്റ് ഹൗസ് ഹാളിൽ നടന്നു. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആണ് പരിപാടിയുടെ സംഘാടകർ. 

ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പ്രകാശനം ചെയ്തു. ഇന്ത്യൻ സാംസ്‌ക്കാരത്തിന്റെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നുവെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ച് ഡോ. ആൻഡ്രൂ ചാർട്ടൻ എം.പി പറഞ്ഞു. സമൂഹത്തിനുവേണ്ടി മമ്മൂട്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഇന്ത്യൻ സെലിബ്രിറ്റികൾ മാതൃകയാക്കണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറയും കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു. 

ചടങ്ങിൽ ട്രെയ്ഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ, ഇന്ത്യയിലെ ഓസ്‌ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ, സെന്റർ ഫോർ ഓസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണൽ അസ്സോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോ-ഓർഡിനേറ്ററും വേൾഡ് മലയാളി കൗൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവരും സംസാരിച്ചു.

ഓസ്‌ട്രേലിയയിലെ നിരവധി എം.പിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മിഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ഓസ്‌ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി 150-ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കിയ സ്റ്റാമ്പുകൾ കഴിഞ്ഞ ദിവസം മുതൽ വിപണിയിലെത്തിയെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News