Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പാകിസ്ഥാനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം

November 04, 2023

news_malayalam_attack_in_pakistan

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെ ആറ് തീവ്രവാദികൾ ഭീകരാക്രമണം നടത്തിയതായി റിപ്പോർട്ട്. പാക് പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിലാണ് ഇന്ന് (ശനിയാഴ്ച) രാവിലെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകർന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് (ടിടിപി) ആണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഖൈബർ ജില്ലയിലെ തിരഹിൽ നടത്തിയ സൈനിക ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ട് ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, ദക്ഷിണ വസീറിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെ‌ട്ടിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News