Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ വെടിനിർത്തൽ വിഷയത്തിൽ യുഎൻ രക്ഷാസമിതിയ്ക്ക്

December 10, 2023

Malayalam_Qatar_News

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പിൽ വെടിനിർത്തൽ കരാറിൽ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, വെടിനിർത്തൽ വിഷയത്തിൽ യുഎൻ രക്ഷാസമിതിയ്ക്ക് "പക്ഷാഘാതം" ബാധിച്ചു എന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഖത്തറിൽ നടക്കുന്ന ദോഹ ഫോറത്തിലാണ് അദ്ദേഹം യുഎൻ രക്ഷാസമിതിയുടെ ദൗർബല്യം തുറന്ന് പറഞ്ഞത്. 

ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിനുള്ള പരിഹാരങ്ങൾക്ക് ഭൗമതന്ത്രപരമായ വിഭജനങ്ങളിൽ കൗൺസിൽ സ്തംഭിച്ചു പോയെന്നും ഗുട്ടെറസ് കുറ്റപ്പെടുത്തി. ഗസയിലെ വെടിനിർത്തലിനോടുള്ള പ്രതികരണം വൈകിയത് കൗൺസിലിന്റെ അധികാരത്തെയും വിശ്വാസ്യതയെയും സാരമായി ദുർബലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“ഗസയിൽ മാനുഷികമായ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള അഭ്യർത്ഥന ഞാൻ കൗൺസിലിനോട് ആവർത്തിച്ചിരുന്നു. ഖേദകരമെന്നു പറയട്ടെ, സുരക്ഷാ കൗൺസിൽ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഞാൻ വാഗ്ദാനം ചെയ്യുന്നു, ഞാൻ എന്റെ ശ്രമം ഉപേക്ഷിക്കില്ല ,”അദ്ദേഹം ദോഹ ഫോറത്തിൽ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News