Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫലസ്തീൻ അനുകൂല പോസ്റ്റ്: അൾജീരിയൻ ഫുട്ബോൾ താരം യൂസഫ് അത്തലിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു

November 26, 2023

Gulf_Malayalam_News

November 26, 2023

ന്യൂസ്‌റൂം ബ്യുറോ

പാരീസ്: ഫലസ്തീനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്തിന്റെ പേരിൽ അൾജീരിയൻ ഡിഫൻഡർ യൂസഫ് അത്തലിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വംശീയ വിദ്വേഷം വളർത്തിയതിന് 27 കാരനായ യൂസഫ് അത്തലിനെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് നൈസ്-മാറ്റിൻ ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് അത്തൽ ഉടനെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

അതേസമയം, 80,000 യൂറോയുടെ (87,500 ഡോളർ) ജാമ്യത്തിൽ അത്തലിനെ വിട്ടയച്ചു എന്നും റിപ്പോർട്ട് വരുന്നുണ്ട്. എന്നാൽ, വിചാരണ തീർപ്പാക്കുന്നതുവരെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്കല്ലാതെ ഫ്രാൻസ് വിടാൻ അത്തലിനെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 

ഫലസ്തീൻ അനുകൂല സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ അത്തലിനെ കഴിഞ്ഞ മാസം തന്നെ ഫ്രഞ്ച് ക്ലബ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇസ്രയേലിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഫലസ്തീൻ അനുകൂല പോസ്റ്റിട്ടതിനാണ് അത്തലിനെ ഫ്രഞ്ച് ഫുട്ബോൾ ലീഗ് ഏഴ് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്‌.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News