Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ രണ്ട് അൽ ജസീറ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം; ഖത്തർ പ്രസ് സെന്റർ അപലപിച്ചു 

December 16, 2023

Malayalam_Qatar_News

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ഖാൻ യൂനിസിലെ ഹൈഫ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറയുടെ മാധ്യമ പ്രവർത്തകൻ വെയ്ൽ അൽ ദഹ്ദൂഹ് കൊല്ലപ്പെട്ടു. ക്യാമറാമാൻ സമീർ അബു ദഖയ്‌ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് ക്യാമറാമാൻ സമീർ മരിച്ചതെന്ന് അൽ ജസീറ പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിനെതിരെ ഖത്തർ പ്രസ് സെന്റർ അപലപിച്ചു. 

ഒക്‌ടോബർ 25ന് ദഹ്‌ദൂഹിന്റെ വീട്ടിൽ വച്ച്‌ ഭാര്യയും മകനും മകളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ദഹ്‌ദൂഹിനെ ടാർഗെറ്റു ചെയ്‌തത്‌ പൂർണ്ണമായ കുറ്റകൃത്യമായി കണകാക്കുന്നുവെന്നും ഖത്തർ പ്രസ് സെന്റർ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് റിപ്പോർട്ടേഴ്‌സ് വിത്ത്ഔട്ട് ബോർഡേഴ്സ് (മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സർക്കാർ സംഘടന) സംഘടനയോട് ഖത്തർ പ്രസ് സെന്റർ ആവശ്യപ്പെട്ടു. ഇസ്രായേൽ സൈന്ന്യം അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും ലംഘിക്കുന്നത് തടയാനും, മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനും മുൻകൈയെടുക്കണമെന്നും ഖത്തർ ആവർത്തിച്ചു.  

ഒക്‌ടോബർ 7 മുതൽ ഗസ മുനമ്പിൽ ഇസ്രായേൽ നടത്തി വരുന്ന ആക്രമണങ്ങൾ പുറം ലോകത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഖത്തർ പ്രസ് സെന്റർ വ്യക്തമാക്കി. സഹപ്രവർത്തകർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഖത്തർ പ്രസ് സെന്റർ ആശംസിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള എല്ലാ ഭീഷണികളും അവഗണിച്ച് ഗസയിലെ സംഭവങ്ങൾ കവർ ചെയ്യുന്നത് തുടരാനുള്ള അവരുടെ പ്രൊഫഷണൽ പരിശ്രമങ്ങളെയും നിശ്ചയദാർഢ്യത്തെയും പ്രസ് സെന്റർ പ്രശംസിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News