Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജപ്പാനില്‍ യുഎസ് സൈനിക വിമാനം തകര്‍ന്ന് വീണ് ഒരു മരണം

November 29, 2023

news_malayalam_aircraft_updates

November 29, 2023

ന്യൂസ്‌റൂം ഡെസ്ക് 

യുഎസ്: ജപ്പാനില്‍ യുഎസ് ഓസ്‌പ്രേ സൈനിക വിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. 6 വിമാനങ്ങള്‍ വഹിച്ചുള്ള എയര്‍ക്രാഫ്റ്റാണ് തകര്‍ന്നുവീണത്. ഇന്ന് (നവംബര്‍ 29) പുലര്‍ച്ചെ മൂന്ന് മണിക്ക് മുമ്പായിരുന്നു അപകടം. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ ഇടത് എഞ്ചിനില്‍ തീപിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ജപ്പാന്‍ തീരസംരക്ഷണ സേന അറിയിച്ചു. യകുഷിമ ദ്വീപില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് മരണപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തി. അതേസമയം രക്ഷപ്പെട്ടവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News