Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോഴിക്കോട് വാഹനാപകടത്തില്‍ ജിദ്ദ പ്രവാസി മരിച്ചു 

October 15, 2023

news_malayalam_death_news_in_kerala

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: ഉള്ളിയേരിയില്‍ രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൗദി പ്രവാസിക്ക് ദാരുണാന്ത്യം. കോഴിക്കോട് അത്തോളി തോരായി സലീം ആശാരിക്കല്‍ (40) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദിയില്‍ നിന്ന് 4 ദിവസം മുമ്പാണ് സലീം നാട്ടില്‍ എത്തിയത്.  .

4 വര്‍ഷമായി ജിദ്ദയില്‍ കോഫി ഷോപ്പ് നടത്തി വരികയായിരുന്നു. മുണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം രാത്രി 10.30 ഓടെയായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് ഓടിച്ചയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  അപകടത്തില്‍ രണ്ട് പേരും റോഡിലേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

പിതാവ്: പരേതനായ മമ്മദ് കോയ, മാതാവ്: സുബൈദ. ഭാര്യ -ഷര്‍ഫീന. മക്കള്‍ - മുഹമ്മദ് സുഹൈല്‍, , ഷാഹീദ് അഫ്രീന്‍, മുഹമ്മദ് നിഷാല്‍. സഹോദരങ്ങള്‍: നസീമ അഷറഫ് ,സുധീര്‍.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News