Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 66 ആയി

November 26, 2023

Malayalam_News_Qatar

November 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ 66 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ന്യൂസ് ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരില്‍ ആറ് വനിതാ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായി ഫലസ്തീന്‍ മാധ്യമ സിന്‍ഡിക്കേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇപ്പോഴും കാണാനില്ല. 31 പേരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. 11 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 

ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ച ഒക്ടോബര്‍ 7 ന് മാത്രം ആറ് മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും ഇതേ ദിവസമാണ്. നവംബര്‍ 18ന് അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് ഒരേ ദിവസം ഗസയില്‍ കൊല്ലപ്പെട്ടത്. 

അനിയന്ത്രിതമായ വ്യോമാക്രമണം, ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തല്‍, വൈദ്യുതി ഇല്ലായ്മ ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളും ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു. ഭീഷണികള്‍, സൈബര്‍ ആക്രമണങ്ങള്‍, കുടുംബാംഗങ്ങളുടെ കൊലപാതകങ്ങളും സെന്‍സര്‍ഷിപ്പ് എന്നിവയും റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നു. മാധ്യമങ്ങളുടെ ഓഫീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ക്കും കേടുപാടുകള്‍ വരുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News