Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിജയ കിരീടം ചൂടി കണ്ണൂര്‍

January 08, 2024

news_malayalam_state_school_festival

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

കൊല്ലം: കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂര്‍ സ്വന്തമാക്കി. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് 952 പോയിന്റോടെയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ വിജയകിരീടം ചൂടുന്നത്. 942 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ പാലക്കാട് ജില്ല 938 പോയിന്റും സ്വന്തമാക്കി. സ്‌കൂള്‍ തലത്തിലെ എവര്‍റോളിങ് ട്രോഫി 249 പോയിന്റോടെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച് എസ് എസിനാണ്. 

രണ്ട് ദശാംബ്ദങ്ങള്‍ക്ക് ശേഷമാണ് കലോത്സവ കിരീടം കണ്ണൂര്‍ സ്വന്തമാക്കുന്നത്. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്രതാരം മമ്മൂട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരിന് സ്വര്‍ണക്കപ്പ് സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കലോല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ട്രെയിനില്‍ വച്ച് പരിക്കേറ്റ പെരുമ്പാവൂര്‍ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി അന്‍പതിനായിരം രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമാപന സമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News