Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വെടിനിര്‍ത്തലിന്റെ രണ്ടാം ദിവസം: ഗസയില്‍ നിന്ന് 13 തടവുകാരെ കൂടി മോചിപ്പിക്കും

November 25, 2023

Gulf_Malayalam_News

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമായ ഇന്ന് ഹമാസ് ബന്ദികളാക്കിയ 13 ഇസ്രയേലികളെ കൂടി വിട്ടയക്കും. പ്രദേശിക സമയം വൈകിട്ട് 4 മണിക്കാണ് തടവുകാരെ വിട്ടയയ്ക്കുക. ഗസ മുനമ്പില്‍ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ലഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായും അത് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബത്തെ അറിയിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, ഇസ്രായേലിൽ ബന്ദികളാക്കിയ 39 പലസ്തീനികളെയും വിട്ടയകുമെന്നും റിപ്പോർട്ടുണ്ട് .

ഗസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ 39 ഫലസ്തീനികളും 13 ഇസ്രയേലികളുമാണ് ഇതുവരെ മോചിതരായത്. 

അതേസമയം ഗസയിലെ അല്‍ ഷിഫ ആശുപത്രിയുടെ മേധാവിയെ ഇസ്രയേല്‍ തടവിലാക്കിയതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രി മേധാവിയെ ഇസ്രയേല്‍ തടവിലാക്കിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News