Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യമനിൽ അൽ ഖായിദ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ അഞ്ച് യുഎൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടയച്ചു

August 12, 2023

August 12, 2023


ന്യൂസ്‌റൂം ബ്യുറോ
യുണൈറ്റഡ് നേഷൻസ് : യെമനിൽ അൽ ഖായിദ (എ.ക്യു.എ.പി) തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ അഞ്ച് യുഎൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടയച്ചതായി ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു.

18 മാസം മുൻപ് 2022 ഫെബ്രുവരി 11നാണ് യെമനിലെ തെക്കൻ പ്രദേശമായ അബ്യാനിൽ നിന്ന് യു.എൻ സുരക്ഷാ. ജീവനക്കാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. യെമനിൽ നിന്നുള്ള നാല് പേരും ബംഗ്ലാദേശിൽ നിന്നുള്ള ഒരാളുമാണ് യു.എൻ സംഘത്തിലുണ്ടായിരുന്നത്.

തിരിച്ചെത്തിയ എല്ലാ ഉദ്യോഗസ്ഥരും ആരോഗ്യവാന്മാരാണെന്നും, നല്ല മാനസികാവസ്ഥയിലാണെന്ന് യു.എൻ വെളിപ്പെടുത്തി.അതേസമയം, 18 മാസത്തെ ഒറ്റപ്പെടലിന്റെ വളരെ പ്രയാസകരമായ കാലഘട്ടത്തിലൂടെ അവർ കടന്നുപോയിട്ടുണ്ടെന്നും, യുഎൻ ഉദ്യോഗസ്ഥൻ ഡേവിഡ് ഗ്രെസ്ലി വ്യക്തമാക്കി. ഇത്തരം തീവ്രവാദസംഘങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News