Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
ഖത്തറിൽ താമസ വാടകയിൽ വിയർത്ത് സാധാരണക്കാരായ പ്രവാസികൾ, അപ്പാർട്ട്മെന്റുകളുടെ വാടക ലോകകപ്പിന് മുമ്പത്തെ നിലവാരത്തിലേക്ക് കുറഞ്ഞതായും റിപ്പോർട്ട്

August 04, 2023

August 04, 2023

അൻവർ പാലേരി 

ദോഹ : 2023 രണ്ടാം പാദത്തിൽ (Q2) ഖത്തറിൽ  ഭൂരിഭാഗം അപ്പാർട്ട്‌മെന്റുകളുടെയും വാടകയിൽ ഗണ്യമായ കുറവുണ്ടായതായി റിയൽ എസ്റ്റേറ്റ് മേഖലയിലെ കൺസൾട്ടൻസി സ്ഥാപനമായ കുഷ്‌മാൻ & വേക്ക്‌ഫീൽഡ് വിലയിരുത്തി.രാജ്യത്തെ പ്രധാന താമസ കേന്ദ്രങ്ങളിലെ വാടക  ഫിഫ ലോകകപ്പ് സൃഷ്ടിച്ച വർദ്ധനവിന് മുമ്പത്തെ നിലവാരത്തിലേക്ക് മടങ്ങിയതായും കുഷ്‌മാൻ & വേക്ക്‌ഫീൽഡ് 2023 ലെ Q2 റിയൽ എസ്റ്റേറ്റ് മാർക്കറ്റ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

“ലുസൈലിൽ പുതിയ അപ്പാർട്ട്മെന്റുകൾ നിലവിൽ വന്നതും  അടുത്ത മാസങ്ങളിൽ ലാ പ്ലേജ് സൗത്ത്, പേൾ ഐലൻഡിലെ ജിയാർഡിനോ വില്ലേജ്, തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ അപ്പാർട്ട്മെന്റുകൾ കൂടി താമസക്കാർക്കായി തുറക്കുന്നതും  അപ്പാർട്ട്‌മെന്റുകളുടെ ലഭ്യത വർദ്ധിപ്പിക്കും.ഇത് വാടക കുറയാൻ വിപണിയിൽ സമ്മർദം ചെലുത്തും-" കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിലെ കൺസൾട്ടിംഗ് ആൻഡ് റിസർച്ച് ഡയറക്ടർ ജോണി ആർച്ചർ പറഞ്ഞു.ബുധനാഴ്ച, ദോഹ ഹിൽട്ടണിൽ നടന്ന സെമിനാർ നടന്ന.രണ്ടാം ത്രൈമാസ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അൽ വക്രയിലെ മദീനത്‌ന വികസന പദ്ധതിയിൽ ഏകദേശം 7,000 അപ്പാർട്ടുമെന്റുകൾ നിർമിച്ചതും ആധുനികവും ബഡ്ജറ്റിനിണങ്ങുന്നതുമായ താമസസൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട. അൽ വക്രയിലെയും മെസൈമീറിലെയും റെസിഡൻഷ്യൽ മേഖലയിൽ അയൽപ്രദേശങ്ങളുമായി  നേരിട്ടുള്ള മത്സരത്തിന് ഇതിടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹയിലെ പ്രൈം റെസിഡൻഷ്യൽ വില്ല കോമ്പൗണ്ടുകളിൽ ഒക്യുപൻസി നിരക്ക് ശക്തമായി തുടരുമ്പോൾ തന്നെ,കോമ്പൗണ്ട് വില്ല മേഖലയിൽ ഒഴിവുകൾ വർദ്ധിക്കുന്നതിന്റെ സൂചനയുണ്ടെന്നും  ജോണി ആർച്ചർ വ്യക്തമാക്കി.

കെട്ടിടത്തിന്റെ സ്ഥാനവും ഗുണനിലവാരവും അനുസരിച്ച് പേൾ ഐലൻഡിലെ ഭൂരിഭാഗം ഒറ്റമുറി അപ്പാർട്ടുമെന്റുകളുടെ ശരാശരി പ്രതിമാസ വാടക ഇപ്പോൾ 6,000 റിയാലിനും 8,500 റിയാലിനും ഇടയിലാണ്. അതേസമയം,പേൾ ഐലൻഡിൽ മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്മെന്റുകൾക്ക് പ്രതിമാസം13,000 മുതൽ15,500 റിയാൽ വരെയാണ് ശരാശരി വാടക.

ഫോക്‌സ് ഹിൽസിൽ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്‌മെന്റുകൾക്ക് 5,000 നും 6,500 നുമിടയിലാണ് പ്രതിമാസ വാടക. മൂന്ന് കിടപ്പുമുറിയുള്ള യൂണിറ്റുകൾക്ക് 8,500 നും 10,000 നും ഇടയിലാണ് പ്രതിമാസ വാടകയെന്നും റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ,കുറഞ്ഞവരുമാനക്കാരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള താമസക്കാർ ആശ്രയിക്കുന്ന ചെറുകിട വില്ലകൾക്കും ഫ്‌ളാറ്റുകൾക്കും ഇപ്പോഴും ആവശ്യക്കാർ കൂടിവരികയാണ്.ഹയ്യ രജിസ്‌ട്രേഷൻ വഴി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹം ബന്ധുക്കളെയും സ്വന്തക്കാരെയും കൊണ്ടുവരുന്നതാണ് ഉയർന്ന ഡിമാന്റിനും വാടക വർധനവിനും ഇടയാക്കിയത്.ഡിസംബർ അവസാനത്തോടെ ഇവർ തിരിച്ചു പോകുന്നതോടെ വാടകയിനത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News