Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ പ്രവാസി എഴുത്തുകാരൻ കെ.പി അബൂബക്കറിന്റെ 'പശു' കഥാസമാഹാരം കെ.കെ രമ എം.എൽ.എ പ്രകാശനം ചെയ്തു

September 04, 2023

Gulf_Malayalam_News

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിലെ പ്രവാസി എഴുത്തുകാരൻ കെ പി അബൂബക്കർ എഴുതിയ 'പശു' കഥാ സമാഹാരം കെ കെ രമ എം എൽ എ പ്രകാശനം ചെയ്തു.വടകര കൊപ്ര ഭവനിൽ നടന്ന ചടങ്ങിൽ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് പുസ്തകം ഏറ്റു വാങ്ങി.എസ് പി ഹമീദ്  അധ്യക്ഷനായിരുന്നു.

പശു എന്ന കഥയിലൂടെ അർത്ഥവത്തായ വലിയ സന്ദേശങ്ങളാണ് എഴുത്തുകാരൻ വായനക്കാരുമായി പങ്കുവെക്കുന്നതെന്ന്  കെ കെ രമ എം എൽ എ അഭിപ്രായപ്പെട്ടു..മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വർത്തമാന കാലത്ത് പശു ഒരു സാധു മൃഗമല്ലെന്ന് കഥകൾ കാണിച്ചു തരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അനൂപ് അനന്തൻ പുസ്തകം പരിചയപ്പെടുത്തി.പുറന്തോടത്ത് ഗംഗാധരൻ,അഡ്വ:താജുദ്ധീൻ കൊല്ലാണ്ടി,എം ടി നിലമ്പൂർ,സി.ജസീറ,സൂപ്പി തിരുവള്ളൂർ,വി പി ഉസ്മാൻ എന്നിവർ സംസാരിച്ചു..ഡോ:സി എം ഷംനയ്ക് ആസ്വാദകക്കൂട്ടം
മാക്കൂൽ പീടിക വക ഉപഹാരം കെ കെ രമ സമ്മാനിച്ചു.

ചന്ദ്രിക വാരാന്തപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ച" ഉമ്മ" ഉൾപെടെ നിരവധി നോവലുകൾ എഴുതിയ കെ.പി അബൂബക്കറിന്റെ നിരവധി  കഥകളും കവിതകളും ആകാശവാണി കോഴിക്കോട് നിലയവും ഗൾഫിലെ റേഡിയോ നിലയങ്ങളും  പ്രക്ഷേപണം ചെയ്തിട്ടുണ്ട്.ജീവിച്ചിരിക്കുന്നവന്റെ ശവപ്പെട്ടി,ആളില്ലാത്ത വീട്,ആണ്ടി മാണിക്യന്റെ കണ്ണ് എന്നീ കഥാ സമാഹാരങ്ങളും പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ആസ്പദമാക്കി എഴുതിയ "ഹിറാഗുഹയിലെ സൂര്യൻ" എന്ന ചരിത്രാഖൃായികയുമാണ് മറ്റു കൃതികൾ.

1977ൽ പ്രവാസം തുടങ്ങിയ അബൂബക്കർ ആദൃത്തെ പത്തുവർഷം ബഹ്റൈനിൽ വിവിധ മേഖലകളിൽ ജോലി ചെയ്തു.1993ൽ ഖത്തറിലെത്തിയ അദ്ദേഹം ഇപ്പോൾ സൂഖ് വാഖിഫിലെ  സ്ഥാപനത്തിൽ ജീവനക്കാരനാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News