Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ1000 വർഷം പഴക്കമുള്ള 'നീല ഖുർആൻ' പ്രദർശിപ്പിക്കുന്നു

August 09, 2023

August 09, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:ഇസ്‌ലാമിക ലോകത്തെ അപൂർവവും വിശിഷ്ടവുമായ വിശുദ്ധ ഖുർആന്റെ ആയിരം വർഷം പഴക്കമുള്ള കയ്യെഴുത്ത് പ്രതി ദോഹയിലെ ഇസ്‌ലാമിക് ആർട്ട് മ്യൂസിയത്തിൽ പ്രദർശനത്തിനെത്തി.ഇസ്ലാമിക കാലിഗ്രഫിയിലുള്ള ഏറ്റവും പ്രസിദ്ധ രചനകളിൽ ഒന്നായ അബ്ബാസിദ് ബ്ലൂ ഖുറാൻ  ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും അസാധാരണമായ ആഡംബര കൈയെഴുത്തുപ്രതികളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

ഒൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിലോ പത്താം നൂറ്റാണ്ടിൻറെ മദ്ധ്യത്തിലോ സൃഷ്ടിക്കപ്പെട്ട ഫാത്തിമിഡ് ടുണീഷ്യൻ ഖുറാൻ കൈയെഴുത്തുപ്രതിയാണ് ബ്ലൂ ഖുർആൻ.

നീല ഖുർആനിൽ 600 ഫോളിയോകളാണുള്ളത്.ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ടുണീഷ്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ആർക്കിയോളജി തുടങ്ങിയ സ്ഥാപനങ്ങളിലും ഈ കൈയെഴുത്തുപ്രതി പ്രദർശിപ്പിച്ചിട്ടുണ്ട്.

നീല ഖുർആനിന് ഉപയോഗിച്ച ഇൻഡിഗോ ഡൈ ഈജിപ്തിൽ നിന്നോ ഇന്ത്യയിൽ നിന്നോ ആണെന്നാണ് പറയപ്പെടുന്നത്. ഒതുക്കമുള്ളതും ഡയാക്രിറ്റിക്കൽ അടയാളങ്ങളില്ലാത്തതുമാണ് പേജുകളിലെ വരികൾ. അതേസമയം അക്ഷരങ്ങൾ ഡോട്ടുകളാൽ അലങ്കരിക്കപ്പെടാതെ തന്നെ തുടരുന്നുമുണ്ട്.

കാവൂർ വേസ്, വാരണാസി നെക്ലേസ്, ഹമീദാ ബാനു ബീഗത്തിന്റെ രാമായണ കൈയെഴുത്തുപ്രതി, ഫ്രാഞ്ചെട്ടി ടേപ്പ്സ്ട്രി തുടങ്ങിയ പൗരാണിക ശേഖരങ്ങളും ദോഹ മ്യുസിയം ഓഫ് ഇസ്‌ലാമിക് ആർട്ട്   മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ലെവൽ ഒന്നിലെ ആദ്യ ഗാലറിയിലാണ് അപൂർവമായ 'നീല ഖുർആൻ പ്രദർശിപ്പിച്ചിരിക്കുന്നത്‌.

ശനി മുതൽ  വ്യാഴം വരെ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയും
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 വൈകുന്നേരം 7 മണി വരെയുമാണ് സന്ദര്ശകര്ക്കുള്ള സമയം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News