Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചു

October 09, 2023

News_Qatar_Malayalam

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ജന്തുജന്യരോഗമായ ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മൃഗ സംരക്ഷണ വകുപ്പ് പ്രദേശത്ത് ജാഗ്രതാ മുന്നറിപ്പ് നല്‍കി. 

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മകനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയെങ്കിലും രോഗലക്ഷണങ്ങള്‍ കുറയാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. പിന്നീട് യുവാവിന്റെ അച്ഛനും രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. 65 വയസ്സുള്ള പിതാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യുവാവിനെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. 

കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന മാള്‍ട്ടാപനി എന്നു വിളിക്കുന്ന ബ്രുസെല്ലോസിസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. നീണ്ടുനില്‍ക്കുന്ന കടുത്തപനി, ദേഹവേദന, മുഖത്ത് നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍. സംസ്ഥാനത്ത് കൊല്ലം കടയ്ക്കലില്‍ കഴിഞ്ഞ മാസം ജൂലൈയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News