Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഗസയിലെ സംഘര്‍ഷത്തില്‍  ഇരു കക്ഷികളും സംയമനം പാലിക്കണമെന്ന് ഖത്തർ 

October 07, 2023

Malayalam_Gulf_News

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രയേല്‍ ഗസ മുനമ്പിലെ യുദ്ധസമാനമായ സാഹചര്യത്തില്‍ ഖത്തര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും എല്ലാ കക്ഷികളോടും ഖത്തര്‍ ആവശ്യപ്പെട്ടു. പരാമാവധി സംയമനം പാലിക്കണമെന്നും ഇരു കക്ഷികളോടും ഖത്തര്‍ ആവശ്യപ്പെട്ടു. 

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായി. ഇസ്രയേല്‍ പോലീസിന്റെ സംരക്ഷണത്തിലുള്ള അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ നടത്തിയ ആവര്‍ത്തിച്ചുള്ള റെയിഡുകള്‍ അതിന്റെ തുടര്‍ച്ചയാണ്. ഫലസ്തീന്‍ ജനതയുടെ അവകാശ നിഷേധങ്ങള്‍ക്ക് ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇസ്രയേലിന്റെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമസാധുതകളും ഫലസ്തീന്‍ ജനങ്ങളുടെ ചരിത്രപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്നും  ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ കാര്യങ്ങളിലെ ഖത്തറിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News